Latest News
Loading...

കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ




കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. 





രാവിലെ പത്തിന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിച്ചു. 

കൊച്ചി മെട്രോ നെടുമ്പാശ്ശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി രാജീവ് പറഞ്ഞു. മെട്രോ ടെര്‍മിനല്‍ തൃപ്പൂണിത്തുറയുടെ വികസനത്തിന് സഹായം നല്‍കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments