Latest News
Loading...

കരൂര്‍ ലാറ്റക്‌സ് ഫാക്ടറി സ്വകാര്യ മേഖലയ്ക്ക്




റബ്ബര്‍ ഉത്പാദകരംഗത്ത് സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കരൂര്‍ ലാറ്റക്‌സ് ഫാക്ടറി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കി പുനരുജ്ജീവിപ്പിക്കുവാന്‍ ധാരണ. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് പ്രോസസിങ് സൊസൈറ്റിയുടെ കീഴിലുള്ള പാക്ടറി നിലവില്‍ ഒന്‍പതുവര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. റബ്ബര്‍പാല്‍ ശേഖരിച്ചവകയില്‍ കര്‍ഷകര്‍ക്കും, നിക്ഷേപകര്‍ക്കും കോടിക്കണക്കിന് രൂപ സൊസൈറ്റി നല്‍കാനുണ്ട്. നഷ്ടത്തിലായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച സൊസൈറ്റി ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. 




സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ കരൂരിലെ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു. റബ്ബര്‍ബോര്‍ഡ് നിര്‍ദേശിച്ച ഉത്തരേന്ത്യന്‍ കമ്പനിക്കാണ് ഫാക്ടറി പാട്ടത്തിന് നല്‍കുന്നത്. ധാരണപ്രകാരം കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ റബ്ബര്‍പാല്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കര്‍ഷകരില്‍നിന്ന് ശേഖരിച്ചുനല്‍കണം. 




നിലവില്‍ ഫാക്ടറി പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ രണ്ടുകോടി രൂപയോളം വേണം.  യന്ത്രങ്ങള്‍, തകരാറിലായ കെട്ടിടങ്ങള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കേണ്ടതുണ്ട്. ഇത് സ്വകാര്യകമ്പനി ശരിയാക്കിയശേഷം ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments