കടനാട് പ്രഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാർച്ച് 3-ാം തീയതി ഞായറാഴ്ച 12 മണിക്ക് നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കുന്നതും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജജ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ, ഫാമിലി ഹെൽത്ത് സെൻ്റർ ആയി ഉയർത്തുന്ന പ്രഖ്യാപനവും, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും, വിശിഷ്ട അതിഥികളായി ജോസ് കെ മാണി എം.പി.യും, തോമസ് ചാഴികാടൻ എ.പി.യും, മാണി സി കാപ്പൻ എം.എൽഎയും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദുവും, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളും പങ്കെടുക്കും.
കൃഷിക്കാരും തൊഴിലാളികളും ശരാശരി വരുമാനക്കാരുമായ സാധാരണക്കാർ അധിവസിക്കുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് കടനാട് പ്രഥമികാരോഗ്യ കേന്ദ്രം. കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് പ്രഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ ആരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം ധാരാളം രോഗികളാണ് ഈ സ്ഥാപനത്തെ ആശ്രയിക്കുന്നത്. 2 ഡോക്‌ടർമാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 25 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്‌തു വരുന്നത്. എന്നാൽ സ്ഥല പരിമിതി രോഗികളേയും ജീവനക്കാരേയും കാലങ്ങളായി ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം ആയിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ കെട്ടിടം എന്ന ആശയം കടനാട് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയതും പലവിധ തടസ്സങ്ങളും നേരിട്ടെങ്കിലും അവയെല്ലാം പരിഹരിച്ച് ഇപ്പോൾ കെട്ടിടം യാഥാർത്ഥമാകുന്നതും.
ആർദ്ര കേരളം വഴി ലഭ്യമായ 1.85 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോൾ പണി പൂർത്തിയായിരിക്കുന്നത്. 5720 ചതുരശ്ര അടി വിസ്ത്യതിയിൽ പണി പൂർത്തീകരിച്ചിരിക്കുന്ന കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി മാറ്റപ്പെടുകയാണ് കുടുംബ ആരോഗ്യ കേന്ദ്രമായി മാറ്റപ്പെടുന്നതോടുകൂടി ഈ സ്ഥാപനം കൂടുതൽ രോഗി സൗഹ്യദമാകുകയും ഇപ്പോൾ 1 മണി വരെ ലഭിക്കുന്ന സേവനം ഉദ്യോതസ്ഥരുടെ നിയമനമസുസരിച്ച് 6 മണിവരെ ലഭ്യമാക്കുകയും ചെയ്യും. വിശാലമായ ഒ പി, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലബോറട്ടറി സേവനങ്ങൾ, ഫാർമസി നിരീക്ഷണ മുറി, ഈ-ഹെൽത്ത് സേവനങ്ങൾ എന്നിവ എല്ലാം സജജീകരിച്ചിട്ടുണ്ട്.
കടനാട് പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കടനാട്ടിൽ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ വികസനം സാധ്യമാക്കുന്നതും ഏറെ അഭിമാനകരമാണെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡണ്ട് വി.ജി സോമൻ, സ്റ്റാൻഡിംഗ് ചെയ്യർമാൻമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments