Latest News
Loading...

'ഫ്യൂച്ചർ ഫ്യൂഷൻ ' മെഗാ ജോബ് ഫെയർ ഉദ്ഘാടനം




രാമപുരം: വിദ്യാഭ്യാസകാലഘട്ടത്തിൽതന്നെ തങ്ങളുടെ തൊഴിൽ മേഖല കണ്ടെത്തുന്നതിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ ആഗസ്‌തീനോസ് കോളേജും സ്മാർട്ട്‌ ടെക് ടെക്നോളജിയും സംയുക്തമായി നടത്തിയ 'ഫ്യൂച്ചർ ഫ്യൂഷൻ ' മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



രാവിലെ 10:00 മണിക്ക് ആരംഭിച്ച തൊഴിൽ മേളയിൽ വിവിധ ജില്ലകളിൽനിന്നുമായി 580 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കോളേജ് മാനേജർ റെവ. ഫാ ബെർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് , ജോബ് ഫെയർ കോഓർഡിനേറ്റർ സാജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments