രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.
വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തിരക്കിട്ട തീരുമാനം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments