കിടങ്ങൂരിൽ ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാപാരസ്ഥാപനമുടമ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. സ്വകാര്യ വായ്‌പാ ധനകാര്യ സ്ഥാപനത്തിൻ്റെ പേരിലെടുത്ത ലോണിൻ വൻ കടക്കെണിയിലായിരിക്കുകയാണ് 30 പേർ. സ്ഥാപനമുടമ ഒളിവിൽ പോയതോ ടെ തട്ടിപ്പിൽപെട്ട ഉപഭോക്താക്കൾ കിടങ്ങൂർ പോലീസിൽ പരാതി നല്കി. കിടങ്ങൂർ സ്വദേശി ഉണ്ണികൃഷ്ണൻ M.C. ആണ് ഒളിവിൽ പോയത് .
കിടങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്ന ആർ.ബി ഹോം ഷോപ് എന്ന ഫർണിച്ചർ സ്ഥാപനത്തി ലെത്തിയവരും സ്ഥാപന ഉടമയുടെ പരിചയക്കാരുമാണ് കടക്കെണിയിലായത്. കടയിൽ സാധനം വാങ്ങാനെത്തുന്നവരെ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞ് ആധാർ നമ്പരും ഫോൺ നമ്പരും ഫോണും വാങ്ങി, സാധനം വാങ്ങിയെന്ന പേരിൽ തവണവ്യവസ്ഥയിൽ വായ്‌പ എടുത്തായിരുന്നു തട്ടിപ്പ്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും കീപാ ഡ് ഫോൺ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിൽ അകപ്പെട്ടത്. 2000 രൂപയുടെ ഗ്യാസ് അടുപ്പ് വാങ്ങാനെത്തി ഒന്നരലക്ഷം രൂപയുടെ കടക്കാരനായവരും ഇക്കൂട്ടത്തിലുണ്ട്. തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്നും വിളി എത്തിയപ്പോഴാണ് പലരും സംഭവമറിയുന്നത്.
പരാതിയുമായി എത്തിയവരിൽ പലർക്കും ബാങ്ക് ഈടാക്കിയ പണം തിരികെ കൊടുത്തു. എന്നാൽ ഇപ്പോഴും വലിയ തുക തിരിച്ചടവ് നിലനിൽക്കുന്ന നിരവധി പേരുണ്ട്. 28 പേരുടെ പരാതിയാണ് ഇന്ന് കിടങ്ങുർ പോലീസ് രജിസ്‌റ്റർ ചെയ്‌തത്. 40 ഓളം പേരെങ്കിലും ഇത്തരത്തിൽ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.
കടയിൽ നിന്നും മുൻകാലങ്ങളിൽ സാധനം വാങ്ങിയവരാണ് ഒരുവിഭാഗം. എന്നാൽ തങ്ങൾ ഒ ടിപി നല്കിയിട്ടില്ലെന്ന് പറയുന്നവരും പരാതിക്കാരിലുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വിശദ മായി അന്വേഷണം നടത്തുമെന്ന കിടങ്ങൂർ പോലീസ് അറിയിച്ചു. ധനകാര്യസ്ഥാപനത്തിലെ ആരെങ്കിലും ഇതിന് സഹായം ചെയ്‌തിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തിൽ കൂടു തൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കിടങ്ങൂർ എസ്‌എച്ച്ഒ സതികുമാർ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments