പൈക: ളാലം കർഷക ഉൽപ്പാദക കമ്പനി (ലാഫ്പ്കോ) നടത്തുന്ന കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി. പൈകയിലുള്ള ലാഫ്പ്കോ അഗി മാർട്ടിൽ നടന്ന ചടത്തിൽ പൂവരണി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സിബി മോളോപ്പറമ്പിൽ , ബോർഡ് മെമ്പർ മോൻസ് കുമ്പളന്താനം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില നേടിക്കൊടുക്കലാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
രണ്ട് വർഷം മുൻപ് ആരംഭിച്ച പൈകയിലെ ലാഫ്പ്കോ അഗ്രിമാർട്ടിലൂടെ ഓഹരി ഉടമകളായ കർഷകരിൽനിന്ന് ലഭിച്ച ഇരുന്നൂറിലധികം ഐറ്റം കാർഷിക , കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ കർഷകർക്ക് മികച്ച വില നൽകി ഇതിനോടകം വിപണനം ചെയ്യാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം വർഷത്തിലേയ്ക്ക് കടന്ന കമ്പനിയ്ക്ക് അറുനൂറോളം ഓഹരി ഉടമകളാണുള്ളത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments