Latest News
Loading...

ഈരാറ്റുപേട്ടയില്‍ കഴുത്തിന് കുത്തിയ പ്രതി പിടിയില്‍




ഈരാറ്റുപേട്ടയില്‍ വെള്ളിയാഴ്ച രാത്രിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തിന് മാരക മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഈരാറ്റുപേട്ട അണ്ണാമലപ്പറമ്പില്‍ അഫ്‌സല്‍ ചാണ്ടിയാണ് പിടിയിലായത്. വീടിന് സമീപത്ത് നിന്നും രാത്രിയില്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.


കഴുത്തില്‍ ഗുരുതര പരിക്കേറ്റ അടിമാലി സ്വദേശി ജിജില്‍ അപകട നില തരണം ചെയ്തു. ജിജിലിന്റെ കഴുത്തില്‍ കത്തി കൊണ്ട്  15 സെന്റീമീറ്ററോളം നീളത്തില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് വന്‍തോതില്‍ രക്തം വാര്‍ന്നുപോയിരുന്നു. മാര്‍ശ്ലീവ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയെ തുടര്‍ന്ന് ജിജില്‍ അപകടനില തരണം ചെയ്ത് ബോധം തെളിഞ്ഞു.






ജിജിലും അഫ്‌സലും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നത് പതിവാണ്. ഇന്നലെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. അഫ്‌സലിന്റെ പേരില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments