മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടയ്ക്കൽ ബറകാത്ത് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച പൗരത്വ ഭേദഗതി ബില്ല് ഭരണ ഘടന വിരുദ്ധം" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. സി. എ. എ ഭരണഘടന വിരുദ്ധവും മനുഷ്യാവകാശത്തിൽ മേലുള്ള കടന്നുകയറ്റവുമാണെന്ന് അഡ്വ മുഹമ്മദ് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നഗരസഭാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു ആൻ്റോ ആന്റണി
എം.പി. നഗരസഭ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി അഡ്വ.റഫീഖ് മണിമല, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, സെക്രട്ടറി സി.പി. ബാസിത് ,അജ്മൽ ഖാൻ ,കെ.എ. മാഹിൻ ,അഡ്വ.പീരു മുഹമ്മദ് ഖാൻ ,അഡ്വ.വി.പി.നാസർ,
അഡ്വ.ജോമോൻ ഐക്കര , പി.എച്ച്. നൗഷാദ്, പി.ഇ.മുഹമ്മദ് സക്കീർ ,വി .പി .സുബൈർ മൗലവി, ടി.എം ഇബ്രാഹിം കുട്ടി മൗലവി ,നൗഫൽ ബാഖവി, വി.എം.സി റാജ്,കെ.കെ സാദിഖ്, അബ്സാർ മുരിക്കോലി ,റാസി ചെറിയ വല്ലം ,ഷാജി തട്ടാംപറമ്പിൽ ,സിറാജ് കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്‌താർ വിരുന്നിൽ വിവിധ മത, രാഷ്ട്രീയ, സംസ്‌കാരിക നേതാക്കളടക്കം നൂറുക്കണക്കിന് പേർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments