പത്തനംതിട്ട പാർലിമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ വിജയത്തിനായി തിടനാട് പഞ്ചായത്ത് കൺവെൻഷൻ നടന്നു. തിടനാട് എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഷെമീം അഹമ്മദ് ഉദ്ഘടനം ചെയ്തു . തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം രമാമോഹൻ,
സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം പി എസ് ബാബു, സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സാവിയോ, ജോസഫ് ജോർജ് വെള്ളുകുന്നേൽ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, സിപിഐ ലോക്കൽ സെക്രട്ടറി ജോസുകുട്ടി ഏറത്തു,മുതിർന്ന കേരള കോൺഗ്രസ് നേതാവ് ജോസഫ് മൈലാടി,എൽഡി എഫ് പഞ്ചായത്ത് കൺവീനർ ജോയിച്ചൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments