Latest News
Loading...

കോൺഗ്രസ് പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തി.




വയനാട്, പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിൻ്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.


സിദ്ധാർത്ഥിൻ്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ് എഫ് ഐ ക്കാരേയും കൊലക്കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂണിവേഴ്സിറ്റി അധികൃതരെ കേസിൽ പ്രതി ചേർക്കണമെന്നും തോമസ് കല്ലാടൻ ആവശ്യപ്പെട്ടു.
സി പി എം ,എസ് എഫ് ഐ യെ കൊലയാളി സംഘങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും കേരളത്തിലെ എല്ലാ കലാലയങ്ങളിലും പരിശീലനം ലഭിച്ച ഗുണ്ടാസംഘങ്ങളുടെ ഒത്താശയോടെ എസ് എഫ് ഐ ക്ക് ഇടിമുറികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.




പ്രൊഫ.സതീശ് ചൊള്ളാനി, ഷോജി ഗോപി, പ്രേംജിത്ത് ഏർത്തയിൽ, സാബു എബ്രഹാം, ബിബിൻ രാജ് ,പയസ് മാണി, കെ.ജെ ദേവസ്യ, രാജു കോനാട്ട്,തോമസുകുട്ടി നെച്ചിക്കാട്ട്, രാജു കൊക്കോപ്പുഴ, ബിജോയി അബ്രാഹം, അർജുൻ സാബു, ടോണി ചക്കാലയിൽ,വക്കച്ചൻ മേനാംപറമ്പിൽ, കിരൺ അരീക്കൽ, റെജി തലക്കുളം, ബോസ് ടോം,സത്യൻ തോപ്പിൽ, , സിബി 
പാറൻകുളങ്ങര,ഹരിദാസ് അടമത്ര, മനോജ് വള്ളിച്ചിറ ,തോമാച്ചൻ പുളിന്താനം, അഡ്വ.റെജി ,ഫിലിപ്പ് ഓടയ്ക്കൽ,ജോയി മഠം, ജോസ് പനയ്ക്കചാലിൽ ,ബാബു കുഴിവേലി, അലക്സ് ചാരം തൊട്ടിയിൽ, മോഹനൻ വളവിൽ,ശശി പ്ലാത്തോട്ടം ,ജോയി മൂന്നു തൊട്ടിയിൽ, ബോബച്ചൻ മടുക്കാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments