Latest News
Loading...

അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ




അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ 06.45 ന് പള്ളിയുടെ പാരിഷ് ഹാളിൽ നിന്നുമാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. 


പള്ളിയിൽ എത്തിച്ചേർന്ന മുഴുവൻ വിശ്വാസികൾക്കും കുരുത്തോല നൽകി. കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾ തുടർന്നുള്ള തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു. ഫാ. ജോസഫ് കദളിയിൽ ഓശാന ഞായർ സന്ദേശം നൽകി. 




തിരുക്കർമ്മങ്ങൾക്ക് സഹ വികാരിമാരായ ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ, ഫാ. എബ്രാഹം കുഴിമുള്ളിൽ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ സഹ കാർമ്മികരായിരുന്നു. ഒരുക്കങ്ങൾക്ക് പള്ളി കൈക്കാരന്മാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ് കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർകാട്ടിൽ, ടോം പേരുന്നിലത്ത് എന്നിവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments