Latest News
Loading...

മന്ത്രി വി എൻ വാസവന്റെ ഇടപെടലുകൾ സംശയകരമാണെന്ന് എ എൻ രാധാകൃഷ്ണൻ



പൂഞ്ഞാർ പള്ളിയിൽ പുരോഹിതനെ ആക്രമിച്ച സംഭവത്തിൽ മന്ത്രി വി എൻ വാസവന്റെ ഇടപെടലുകൾ സംശയകരമാണെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ ആരോപിച്ചു. പൂഞ്ഞാർ പള്ളിയിൽ എത്തി വികാരിയച്ചനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അക്രമികളെ പിടികൂടി കൊലപാതക ശ്രമത്തിന് പോലിസ് തന്നെ കേസെടുത്ത സംഭവത്തിൽ സർവ്വ കക്ഷിയോഗം കൂടി കേസ് ലഘുകരിക്കാൻ മന്ത്രി മുൻ കൈ എടുത്തതിൽ ദുരൂഹത ഉണ്ട്. 



കേരളത്തിൽ സർക്കാരും,സി പി എമ്മും, എടുക്കുന്ന ഇത്തരം നിലപാടുകൾ ഭയപ്പാടുകൾ ഉണ്ടാക്കുകയാണ്. പാലാ ബിഷപ്പിനെതിരെ കൊലവിളിയുമായി പ്രകടനം നടത്തിയ മനോഭാവക്കാർ തന്നെയാണ് പൂഞ്ഞാർ പള്ളിയിലും അക്രമം നടത്തിയത്. പള്ളിക്കും വിശ്വാസികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം കൂട്ടി ചേർത്തു. 




ബി ജെ പി സംസ്ഥാന സമിതിയംഗം അഡ്വ. പി ജെ തോമസ്, മധ്യ മേഖലാ പ്രസിഡന്റ്‌ എൻ ഹരി, അഡ്വ. ഷോൺ ജോർജ്, മണ്ഡലം പ്രസിഡന്റ്‌ അഡ്വ. പി രാജേഷ്‌കുമാർ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ബി പ്രമോദ്, സോമരാജൻ ആറ്റുവേലിൽ, മാനി അടിവാരം, ബിൻസ് മാളിയേക്കൽ, സോയി ജേക്കബ്, പി കെ രാജപ്പൻ, സന്തോഷ്‌ കൊട്ടാരം, കെ സി അജീഷ്, സുരേഷ് ഇഞ്ചയിൽ തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments