കഴിഞ്ഞ 22 വര്‍ഷമായി ഐ സി എസ് സി സിലബസില്‍ പ്രവര്‍ത്തിക്കുന്ന അമനകര ചാവറ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ മാര്‍ച്ച് 23ന് കുടുംബ സൗഹൃദ കൂട്ടായ്മ സി ഐ എസ് കണക്ട് 2024 സംഘടിപ്പിക്കും. ഏകദേശം 900 ഓളം കുട്ടികളുടെ പഠന, പഠ്യേതര രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളെയും മുത്തശ്ശി, മുത്തശ്ശന്മാരേയും അധ്യാപകരേയും അനധ്യാപകരേയും കൂടി ഉള്‍പ്പെടുത്തി തലമുറകളുടെ സമാഗമവും മൂല്യങ്ങളുടെ പരിപോഷണവും ലക്ഷ്യമിട്ടുള്ള ഈ പരിപാടി വ്യത്യസ്തകള്‍ കൊണ്ട് ശ്രദ്ധേയമായി മാറും. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ എല്ലാ വിദ്യാലയങ്ങളും പരിപോഷിപ്പിക്കാറുണ്ടെങ്കിലും അവരുടെ രക്ഷകര്‍ത്താക്കളുടെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വരെ കലാ-കായിക അഭിരുചികളെ വേദിയിലേയ്ക്ക് എത്തിക്കുന്ന ഇത്തരം പരിപാടികള്‍ അപൂര്‍വ്വമാണ്.
തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, ഫാഷന്‍ ഷോ, മ്യുസിക്കല്‍ ഫ്യുഷന്‍, സ്‌കിറ്റ് തുടങ്ങിയ കലാപ്രകടനകള്‍ക്കൊപ്പം ക്രിക്കറ്റ്, ബാഡ്മിന്റന്‍, ചെസ്സ്, ചിത്രരചന, ഓട്ട മത്സരം, വടം വലി, ക്യാരംസ്, കാര്‍ഡ്‌സ് തുടങ്ങി വിവിധ കായിക മത്സര ഇനങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവരെയും നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തു മത്സരങ്ങള്‍ക്കായി രക്ഷിതാക്കള്‍ ഒരുമയോടെ വീറും വാശിയോടും കൂടി കഴിഞ്ഞ ഒരുമാസമായി സ്‌കൂള്‍ ഗ്രൗണ്ടിലും സ്റ്റേജിലുമായി തീവ്ര പരിശീലനത്തിലാണ്. ആയിരത്തി മുന്നോറോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം.
പ്രിന്‍സപ്പല്‍ ഫാ. മൈക്കിള്‍ ആനക്കല്ലുങ്കല്‍ സി എം ഐ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ടോമി നെല്ലുവേലില്‍ സി എം ഐ, പി ടി എ പ്രസിഡന്റ് ശ്രീമതി റൈബി രാജേഷ്, സെക്രട്ടറി അശ്വതി ബി നായര്‍, വൈസ് പ്രസിഡന്റ് ജെയ്‌സന്‍ അഗസ്റ്റിന്‍, ട്രെഷറര്‍ ജീസ് അഗസ്റ്റിന്‍, പ്രാഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി റീന ജെയ്‌നോ(ടീച്ചര്‍), ശ്രീ ശബരീനാഥ് പി കെ, ശ്രീ റെജി കെ ആര്‍, എിവര്‍ പാലായില്‍ നടന്ന അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments