സപ്ലൈക്കോയിൽ ആവശ്യസാധനങ്ങളുടെ ലഭ്യതകുറവിനും, സബ്സിഡി വെട്ടിച്ചുരിക്കിയ നടപടിക്കുമെതിരെ ഉഴവൂർ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. രാവിലെ 10 മണിക്ക് ഉഴവൂർ സപ്ലൈക്കോയുടെ മുൻപിൽ പ്രതിഷേധിച്ചത്. പ്രതിഷേധധർണ്ണ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആം ആദ്മി പ്രസിഡന്റുമായ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ സാധിക്കാത്തവിധം സകല സാധനങ്ങൾക്കും വില കൂട്ടിയ സർക്കാർ സപ്ലൈകോയിലെ സബ്‌സിഡി വെട്ടികൊറച്ച നടപടി അങ്ങേയറ്റം പ്രതിഷേധർഹം ആണെന്നും പച്ചരി പോലും മേടിക്കാൻ ആവാത്ത സാഹചര്യത്തിലേക്കു സാധരണക്കാരനെ തള്ളിവിടുന്ന നടപടിയിൽ നിന്നും സർക്കാർ പിന്നൊട്ട് പോകണം എന്നും ജോണിസ് പി സ്റ്റീഫൻ ആവശ്യപെട്ടു.
നിയോജകമണ്ഡലം സെക്രട്ടറി വിനോദ് കെ ജോസ് സ്വാഗതം ആശംസിച്ചു. നിയോജകമണ്ഡലം,പഞ്ചായത്ത് തല ഭാരവാഹികളായ ഷിജു തോമസ്,ജെയ്സൺ അമ്മായികുന്നേൽ,സനീഷ് ഒക്കാട്ട്, സ്റ്റീഫൻ ആനലിൽ, ബിനു പീറ്റർ വാർഡ് പ്രതിനിധി ജോണി മുണ്ടിയാനീപ്പുറം എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments