BJP ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു. ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ , കോട്ടയം ജില്ലാ പഞ്ചായത്തം അഡ്വക്കേറ്റ് ഷോൺ ജോർജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് ബിജെപി നേതാക്കളും സഭാ വൃത്തങ്ങളും പ്രതികരിച്ചു.
തുടർന്ന് ഈരാറ്റുപേട്ടയിലെത്തി പിസി ജോർജിനെയും പ്രകാശ് ജാവ്ദേക്കർ സന്ദർശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments