Latest News
Loading...

ട്രാഫിക് പരിഷ്കാരം പുന:പരിശോധിക്കണമെന്ന് അഡ്വ. ബിനു പുളിക്കകണ്ടം



പാലാ കോട്ടയം റൂട്ടിൽ പുലിയന്നൂർ ഭാഗത്ത് തുടർച്ചയായി  ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എന്ന പേരിൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന അശാസ്ത്രിയ  വൺവേ  ട്രാഫിക് പരിഷ്കാരം   പുന:പരിശോധിക്കണമെന്ന് പാലാ നഗരസഭ കൗൺസിലറും CP(i)M പാർലമെൻ്ററി പാർട്ടി ലീഡറുമായ അഡ്വ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു.. അപകടങ്ങൾ തുടർകഥയായിട്ടും ശ്വാശ്വത പരിഹാരത്തിന് ശ്രമിക്കാതെ കൂടിയാലോചനകൾ ഇല്ലാതെ  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അശാസ്ത്രിയ ട്രാഫിക് പരിഷ്കാരം  മരിയൻ സെൻ്റർ ജഗ്ഷനിലെ ജനജീവിതം താളം തെറ്റിച്ചിരിക്കുകയാണ്..

 

ജനവിശ്വാസം ആർജ്ജിച്ച പതീറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മരിയൻ സെൻ്റർ ഹോസ്പിറ്റലിൻ്റെ പ്രവർത്തനത്തെപ്പോലും ഈ അപരിഷ്കൃത നടപടി ബാധിച്ചിരിക്കുകയാണ്.. മരിയൻ സെൻ്റർ ജംഗ്ഷനിലെ കച്ചവട സ്ഥാപനങ്ങൾ.. ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരുടെ നിലനിൽപ്പിനെ ഈ തെറ്റായ നടപടി ബാധിക്കുന്നു.. ഹോസ്പിറ്റലിൽ വരുന്ന രോഗികൾ.. ജീവനക്കാർ തുടങ്ങി ഒരു പ്രദേശത്തിൻ്റെ അവകാശത്തെ തന്നെ ഈ നടപടി ചോദ്യം ചെയ്തിരിക്കുകയാണ്.. മരിയൻ സെൻ്റർ ഹോസ്പിറ്റൽ അധികൃതരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്..




ജനസേവനത്തിൻ്റെ മാതൃകയായ മരിയൻ സെൻ്റർ ഹോസ്പിറ്റലിനെ തകർക്കാൻ അച്ചാരം വാങ്ങിയവരാണ് ഈ തെറ്റായ തീരുമാനത്തിന് കൂട്ടുനിന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല എന്നും ബിനു പ്രസ്താവനയിൽ ചുണ്ടിക്കാട്ടി.. ട്രാഫിക് കമ്മിറ്റിയുടെ പേരിൽ ചിലർ ചേർന്നെടുത്ത ഈ തീരുമാനം പുന:പരിശോധിക്കണം.. അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയ ശ്വാശ്വത പരിഹാരം ഉണ്ടാക്കണം..ഇതിനായി മുഖ്യമന്ത്രി.. പൊതുമരാമത്ത് മന്ത്രി.. കളക്ടർ.. RDO.. ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നല്കിയതായും ബിനു അറിയിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments