Latest News
Loading...

ജല ദിനാചരണം നടത്തി



 ജലം സമാധാനത്തിന് എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ ലോക ജല ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ വിഷയാവതരണം നടത്തി. 


സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സനൽ കുമാർ. പി.റ്റി, ദീപലതാ സുരേഷ് ,പി.ജി സുരേഷ്, മുൻ പ്രസിഡന്റ് ബോബിച്ചൻ മാത്യു, അസി.സെക്രട്ടറി അനീഷ് കുമാർ . റ്റി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. ജല സംരക്ഷണ പ്രതിജ്ഞ പ്രസിഡന്റ് തോമസ് മാളിയേക്കൽ ചൊല്ലിക്കൊടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments