മൂന്നിലവ് പഞ്ചായത്തില്‍, ജനപക്ഷം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന 15 കുടുംബങ്ങള്‍ BJP യില്‍ ചേര്‍ന്നു. അപ്പച്ചന്‍ കുരിശുങ്കല്‍ പറമ്പില്‍ , ജോസ് ഈറ്റക്കാട്ട്, ടോമി തയ്യില്‍, ജോസ് ഇളംതുരുത്തിയില്‍ , ബാബു ആഴാത്ത്, ജോസ് ചേരിമലയില്‍, പോള്‍ കുന്നേല്‍, ജോസ് മുത്തനാട്ട്, അപ്പച്ചന്‍ പുന്നിലം, ജോണി കൊച്ചു പ്ലാക്കല്‍, വര്‍ക്കിച്ചന്റ ചേരിമലയില്‍, സണ്ണി പുളിക്കല്‍, ജോര്‍ജ് കുട്ടി, കളപ്പുരക്കല്‍ പറമ്പില്‍ , സിബി കൂത്താട്ടുപാറ, തങ്കച്ചന്‍ പുളിക്കന്‍ തുടങ്ങിയ പ്രവര്‍ത്തകരാണ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്.
BJP യില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ BJP സംസ്ഥാന കൗണ്‍സിലംഗം സോമശേഖരന്‍ തച്ചേട്ട് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവിന്റെ അധ്യക്ഷതയില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ BJP ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാര്‍ . മണ്ഡലം ജന.സെക്രട്ടറിമാരായ: സതീഷ് തലപ്പുലം, ഷാനു വി.എസ്. മണ്ഡലം വൈ: പ്രസിഡന്റ് K K സജീവ്, സെക്രട്ടറി ജയ സന്തോഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല ബിജു, പഞ്ചായത്ത് കമ്മിറ്റി ജന: സെക്രട്ടറി ഷിനോജ് NG എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments