Latest News
Loading...

വാക്ക് തർക്കത്തെ തുടർന്ന് കത്തിയെടുത്ത് വീശി. ഒരാൾ ഗുരുതരാവസ്ഥയിൽ




ഈരാറ്റുപേട്ടയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കത്തി പ്രയോഗത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട വടക്കേക്കരയിൽ ബാറിന് സമീപമാണ് രാത്രി 10 മണിയോടെ സംഭവമുണ്ടായത്. കഴുത്തിന് മാരക പരിക്കേറ്റ അടിമാലി മാങ്കുളം സ്വദേശി ജിജിലി (24)നെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവായിലേക്ക് കൊണ്ടുപോയി




ബാറിനുള്ളിൽ വച്ചാണ് വാക്ക് തർക്കം ആരംഭിച്ചത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ എതിർ വശത്ത് ഉള്ള മീൻ കടയിൽ നിന്നും എടുത്ത കത്തി എടുത്ത് വീശുകയായിരുന്നു. കഴുത്തിൽ കത്തികൊണ്ട് മാരക മുറിവേറ്റ ജിജിൽ നിലത്ത് വീണു. ഇതുവഴി എത്തിയ പൂഞ്ഞാർ സ്വദേശിയാണ് വിവരം പോലീസിൽ അറിയിച്ചത്. 




പോലീസ് എത്തി പിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഈരാറ്റുപേട്ടയിൽ തന്നെയുള്ള ഒരാളാണ് ആക്രമിച്ചത് എന്നാണ് സൂചന. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെട്ടു.  ചാണ്ടിയെന്ന് വിളിക്കുന്ന അഫ്സലിനായി അന്വേഷണം ആരംഭിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments