വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഫെബ്രുവരി 23-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ പൂഞ്ഞാർ, മാവടി ഇടവകകൾ നേതൃത്വം നൽകി. മാവടി സെൻ്റ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. മാത്യു ക്യൂക്കുന്നേൽ വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ , ഫാ. റോണി മണിയാക്കുപാറ CMF എന്നിവർ സന്നിഹിതരായിരുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments