അഞ്ചു വർഷക്കാലം അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് എൽ.പി സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം മംഗളാരാം ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹു.ജോസഫ് മുണ്ടയ്ക്കലച്ചന് പി.റ്റി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിജി ജോർജ് അധ്യക്ഷത വഹിച്ചു.
ജനങ്ങളുമായും ജനപ്രതിനിധികളുമായും നല്ല ബന്ധമുണ്ടായിരുന്ന അച്ചൻ ഏതൊരു ആവശ്യത്തിനും പിന്തുണ നൽകിയിരുന്നു എന്ന് ശ്രീ.വിജി ജോർജ് അനുസ്മരിച്ചു.സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞ വികസനപ്രവർത്തനങ്ങളെ കുറിച്ചും സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അച്ചൻ നിർമ്മിച്ച ഷോർട്ഫിലിമിനെക്കുറിച്ചും സ്കൂൾ ഹെഡ്മിസ്ട്രെസ് സി.മേരി സെബാസ്റ്റ്യൻ ആശംസപ്രസംഗത്തിൽ അനുസ്മരിച്ചു സംസാരിച്ചു.,
വാർഡ് മെമ്പർമാരായ ശ്രീ.സ്കറിയാച്ചൻ പൊട്ടനാനിയിൽ, ശ്രീമതി.ഓമന രമേശ്, ശ്രീമതി.പ്രിയ ഷിജു,. പി.ടി.എ പ്രസിഡന്റ് ശ്രീ.ബിനു വെട്ടുവയലിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ജോബിൻ പുളിമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതാപിതാക്കളും കുട്ടികളും അച്ചന് ആശംസകളർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments