തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻ്റെ 109 ആം വാർഷിക ആഘോഷങ്ങൾ സമാപിച്ചു .ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല ആർ മുഖ്യപ്രഭാഷണം നടത്തി. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ് വെള്ളൂക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ജോസഫ് ജോർജ് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സന്ധ്യാ ശിവകുമാർ, പഞ്ചായത്തംഗം ശ്രീ സുരേഷ് കാലായിൽ,പി.ടി.എ പ്രസിഡന്റ് സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റവ.ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ സമ്മാനദാനം നിർവഹിച്ചു.പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് ചടങ്ങിൽ എംഎൽഎ പ്രഖ്യാപിച്ചത് വിദ്യാർഥികളും രക്ഷകർത്താക്കളും പിടിഎ അംഗങ്ങളും ഉൾപ്പെടുന്ന സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.ഹെഡ്മാസ്റ്റർ കെ.ബി സജി സ്വാഗതവും പ്രിൻസിപ്പൽ ശാലിനീറാണി കൃതജ്ഞതയും അർപ്പിച്ചു. സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments