തീക്കോയി ഗ്രാമപഞ്ചായത്ത് 2022/2023 ഓഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട് . കെട്ടിട നിർമ്മാണ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പല കെട്ടിടങ്ങൾക്കും പഞ്ചായത്തിന്റെ നമ്പർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് . ആസ്തി രജിസ്റ്റർ പൂർണ്ണമല്ല, പഞ്ചായത്തിൻറെ ജനറൽഫണ്ട് വിശദാംശങ്ങൾ സൂക്ഷിച്ചിട്ടില്ല. നിലവിൽ ലൈസൻസ് ഉള്ള റിസോർട്ടുകൾ പുതുക്കേണ്ട സമയത്ത് പുതുക്കാതെ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നു,
തീക്കോയി സ്തംഭം നവീകരണം ചട്ടപ്രകാരം അല്ല നടത്തിയിരിക്കുന്നത് . റോഡ് വികസനം വരുമ്പോൾ PWD വകുപ്പ് ഈ നിർമ്മാണം മാറ്റി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . പഞ്ചായത്തിൻറെ ചെലവിൽ പൊളിച്ചു മാറ്റണമെന്നും നിലവിൽ പണികഴിപ്പിച്ച ഫണ്ട് വേസ്റ്റ് ആയി പോകുന്നുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കാണുന്നു. പഞ്ചായത്തിന്റെ തടി ലേലം ചെയ്തതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് ടാക്സ് അടവാക്കിയിട്ടില്ല.
വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ടാക്സ് കുറയ്ക്കാൻ വേണ്ടി മുറികളുടെ വിസ്തീർണ്ണം തെറ്റായി കാണിച്ച് ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തെന്ന് കാണിക്കുന്നു. വർഷങ്ങളായി പഞ്ചായത്തിൽ വൻ അഴിമതിയാണ് ആണ് നടന്നുവരുന്നത്. ഓഡിറ്റ് റിപ്പോർട്ടുകൾ മറച്ചുവെച്ചുകൊണ്ട് ഇത്രയും കാലം പഞ്ചായത്ത് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഈ ഓഡിറ്റിംഗ് റിപ്പോർട്ടിൽ ഒട്ടനവധി ക്രമക്കേടുകളാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത് പഞ്ചായത്തിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് CPI തീക്കോയി ലോക്കൽ കമ്മിറ്റി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments