പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലെ പതിനൊന്നാമത് എസ് പി സി ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് നടത്തി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ പതാക ഉയർത്തി. എസ്പിസി നോഡൽ ഓഫീസർ സി ജോൺ കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു.
അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ആർ, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അസ്ലം ടി എം,വിനീത ടി വർഗീസ് പിടിഎ പ്രസിഡന്റ് രാജേഷ് പാറക്കൽ, അധ്യാപകർ, അനധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments