Latest News
Loading...

ഷൈനി സന്തോഷിനെ അയോഗ്യയാക്കി.



രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയ മാണി ഗ്രൂപ്പിലെ ഷൈനി സന്തോഷിനെ തെരെഞ്ഞെടുപ്പ് കമ്മിഷൻ  അയോഗ്യയാക്കി. 2022 ജൂലൈ 27 ന് നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ലിസമ്മ മത്തച്ചന് വോട്ടു ചെയ്യാതെ നാടകീയമായി എൽ ഡി എഫ് പിന്തുണയോടെ പ്രസിഡണ്ട് ആവുകയായിരുന്നു ഷൈനി സന്തോഷ്.



കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസുകാരിയായ ഷൈനി സന്തോഷ് ആദ്യ ടേമിൽ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. യു ഡി എഫിലെ ധാരണ പ്രകാരം രണ്ടു വർഷത്തിന് ശേഷം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡണ്ട് സ്ഥാനം കൈമാറാൻ ധാരണ ആയിരുന്നെങ്കിലും തെരെഞ്ഞെടുപ്പ് ദിവസം ഷൈനി കൂറുമാറി മാണി ഗ്രൂപ്പ് സ്ഥാനാർഥി ആവുകയും എൽ ഡി എഫ് പിന്തുണയോടെ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയുമായിരുന്നു.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments