പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹനം തട്ടി വൈദികന് പരിക്കേറ്റ സംഭവത്തില്‍ ഈരാറ്റുപേട്ടയെ വര്‍ഗീവല്കരിക്കാന്‍ ശ്രമിച്ചാല്‍ ജനകീയ പ്രതിഷേത്തിന് എസ്.ഡി പി .ഐ. നേതൃതം നല്‍കുമെന്ന് SDPI ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെ വൈകിട്ട് കാസാ - പി.സി ജോര്‍ജ് സംഘം ഇടപെട്ട് വര്‍ഗിയ വല്‍ക്കരിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
സംഭവത്തിന്റ നിജസ്ഥിതി മനസിലാക്കാതെ ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എല്‍.എ - എം.പി. എന്നിവര്‍ യാഥാത്യത്തിന്റ ഒപ്പം നില്‍ക്കാതെ വിദ്യാത്ഥികളെ കള്ള കേസില്‍ കുടുക്കി ജയിലിടയ്ക്കാന്‍ ഒത്താശ ചെയ്തത് ദൗര്‍ഭാഗ്യകരമാണ് . വര്‍ഗിയ നടപടികള്‍ക്ക് നേതൃതം നല്‍കിയവരെ രാഷ്ട്രിയ വനവാസത്തിനയച്ച പാരമ്പര്യം ആണ് ഈരാറ്റുപേട്ടയ്ക്ക് ഉള്ളത് എന്ന് ജനപത്രിനിധികള്‍ മനസിലാക്കുന്നത് നല്ലതാണെന്നും എസ്.ഡി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേനത്തില്‍ പറഞ്ഞു.
ഉച്ചക്ക് ഉണ്ടായ സംഭവത്തില്‍ വൈകിട്ട് 5 മണിക്ക് കൂട്ടമണിയടിച്ച് ആളെകൂട്ടി പ്രശ്‌നം വഴി തിരിച്ച് വിട്ടതും, മതം നോക്കി പോലിസുകാരനെ മര്‍ദ്ധിച്ചതും, പള്ളിയില സി.സി.ടി.വി. ദ്യശ്യങ്ങള്‍ ഇല്ലാത്തതും ആസൂത്രതമാണ് എന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ് ഡി പി . ഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് , വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളില്‍, കമ്മിറ്റി അംഗം സിറാജ് വാക്കാ പറമ്പ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments