പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് നടന്നു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂളിലെ യു.പി. ഹാളിൽ കുട്ടികൾ തയ്യാറാക്കിയ സയൻസ് പാർക്ക് ശ്രദ്ധേയമായി.
വിദ്യാർത്ഥികൾ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പാർക്കിൽ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള സയൻസ് പാർക്കിലെ ബസ്സർ ഗെയിം കോർണർ ഉദ്ഘാടനം ചെയ്തു. റെജി സാർ സ്വാഗതവും സോൻസി ടീച്ചർ സെമിനാറും നയിച്ചു.
പഞ്ചായത്തു മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ എന്നിവർ പ്രസംഗിച്ചു. സെൽമ തോമസ്, ലില്ലിക്കുട്ടി എ.ജി., അധ്യാപക-രക്ഷാകർത്തൃ പ്രതിനിധികൾ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments