Latest News
Loading...

ഗോവിന്ദൻ വന്നപ്പോൾ ഓഹോ . സുധാകരൻ വരുമ്പോൾ ആഹാ




സിപിഎം സംസ്ഥാന സെക്രട്ടറി നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്കായി കൊട്ടാരമറ്റം ബസ്റ്റാൻഡ് വിട്ടു നൽകിയതിനെ ചൊല്ലി ആക്ഷേപം ഉന്നയിച്ച കോൺഗ്രസ്, കെ സുധാകരൻ നയിക്കുന്ന സമരാഗ്നി പ്രക്ഷോഭത്തിന് കണ്ടെത്തിയതും കൊട്ടാരമറ്റം ബസ്റ്റാൻഡ് തന്നെ. ഈ ആവശ്യം ഉന്നയിച്ച് നഗരസഭയിൽ നൽകിയ കത്തിൽ നഗരസഭാ ചെയർമാൻ അനുമതിയും നൽകി കഴിഞ്ഞു. കോൺഗ്രസിന്റെ ഈ നിലപാട് ഇരട്ടത്താപ്പ് ആണെന്ന് യുഡിഎഫിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ട്.



2002 മാർച്ച് 11നാണ് എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര പാലായിലെത്തിയത്. പന്തൽ നിർമ്മാണത്തിനായി രണ്ടുദിവസം മുൻപ് സ്റ്റാൻഡിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങി. ജനങ്ങളെ എല്ലാ തരത്തിലും ബുദ്ധിമുട്ടിക്കുന്ന ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് അന്ന് കോൺഗ്രസ് പ്രസ്താവന ഇറക്കിയത്. ഒരു വർഷം തികയും മുൻപേ കെ സുധാകരന്റെ പരിപാടിക്കായി കൊട്ടാരമറ്റം സ്റ്റാൻഡ് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നത് വിരോധാഭാസമായി .




ജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സ്റ്റാൻഡ് ഉപയോഗിക്കാൻ അനുമതി നൽകിയതായി നഗരസഭാ ചെയർമാൻ ഷാജു വി തുരത്തൻ പറഞ്ഞു. എന്നാൽ പരിപാടിക്കായി സ്റ്റാൻഡ് ഉപയോഗിക്കുന്നതിൽ, അന്ന് കോൺഗ്രസ് സ്വീകരിച്ചത് പോലെയുള്ള നിലപാട് തങ്ങൾക്ക് ഇല്ലെന്ന് സിപിഎം നിയോജകമണ്ഡലം സെക്രട്ടറി ലാലിച്ചൻ ജോർജ് പറഞ്ഞു. 

Read Also: 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments