കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ ഉപകരണ സഹായ വിതരണ ക്യാമ്പ് നടത്തി.
നഗരസഭാ അങ്കണത്തിൽ നടത്തിയ ക്യാമ്പ് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത 165 പേർക്ക് ഉപകരണ സഹായം അനുവദിച്ചു.15 ൽ പരം ഉപകരണങ്ങളാണ് അനുവദിച്ചത്.
യോഗത്തിൽ പാലാ റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കുരുവിള കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, ബിന്ദു മനു, സാവിയോ കാവുകാട്ട്, മായാപ്രദീപ്, ജിമ്മി ചെറിയാൻ, ജിത്തു ഗണേശ്, ലാജി ഈപ്പൻ കോശി, ബിനീഷ് ചൂണ്ടച്ചേരി, ജയ്സൺമാന്തോട്ടം, സന്തോഷ് മാട്ടേൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments