രാമപുരം മാർ അഗസ്‌തീനോസ് കോളേജിൽ സംപൂർണ്ണ സൗരോർജ വൈദ്യുതി പദ്ധതി നടപ്പിലാക്കി . വൈദ്യുതി ഉപയോഗവും ചിലവും കുറയ്ക്കുന്നതിന് വേണ്ടി 80 KV ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദ ഹരിത ഉർജ്ജത്തിലേക്കുള്ള കോളേജിൻറെ ചുവടുവയ്പ്പ്പാണ് . ഉയർന്ന കാര്യക്ഷമതയുമുള്ള മോണോ പേർക്ക് ഡബിൾ ഫെയ്‌സ്ഡ് ഹാഫ് കട്ട് 150 പാനലുകളാണ് സ്ഥാപിച്ചത്.
കോളേജിന്റെ ദൈനംദിന ഉപയോഗത്തിന് ശേഷമുള്ള വൈധ്യുതി KSEB ക്ക് നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് മാനേജർ റവ :ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു .
പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ , ശ്രീമതി . സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , കൈക്കാരന്മാർ , കോളേജ് കൗൺസിൽ മെംബേർസ് , അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments