Latest News
Loading...

28 പേർ കസ്റ്റഡിയിൽ . കൂടുതൽ പേർ പ്രതികളാകും




പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ കസ്റ്റഡിയിൽ ആയവരുടെ എണ്ണം 28 ആയി. 47 ഓളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും കൂടുതൽ പേർ കസ്റ്റഡിയിൽ ആകും എന്നാണ് ലഭിക്കുന്ന വിവരം. വധശ്രമത്തിന് അടക്കമാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിൽ പ്രായപൂർത്തിയായവരും പ്രായപൂർത്തി ആകാത്തവരും ഉണ്ട് . സംഘം സഞ്ചരിച്ചിരുന്ന 5 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. 




അതേസമയം സംഭവത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ സർവ്വ കക്ഷിയോഗം ചേരുകയാണ്. നഗരസഭാ അംഗങ്ങളും പൊതുപ്രവർത്തകരും അരുവിത്തുറ പള്ളി വികാരിയും അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിഷയം മറ്റൊരു തലത്തിലേക്ക് പോകാതെ രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. 




അതേസമയം പരിക്കേറ്റ വൈദികൻ ഇപ്പോഴും ചികിത്സയിലാണ്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ പൂഞ്ഞാർ സെൻറ് മേരിസ് പള്ളിയിലെത്തി വികാരിയുമായി കൂടി കാഴ്ച നടത്തി. 



പള്ളിയിൽ നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിനിധി യോഗത്തിന് പകരം ഇടവക ജനങ്ങൾ മുഴുവൻ ഉൾപ്പെട്ട യോഗമായിരിക്കും. പള്ളി കോമ്പൗണ്ടിൽ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റി യോഗം ചർച്ച ചെയ്യും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

പള്ളിയിലും, പള്ളി കോമ്പൗണ്ടിലും, പുരോഹിതർക്കും മാത്രം പോരല്ലോ; ഓരോ സാധാരണ ക്രിസ്ത്യാനിക്കും സുരക്ഷിതമായും, ആത്മവിശ്വാസത്തോടെയും ഇവിടെ ജീവിക്കാവുന്ന സാഹചര്യം ഉറപ്പാക്കണമല്ലോ.