പൂഞ്ഞാർ പള്ളിയിലെ റവ. ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിൽ തീക്കോയി സെന്റ് മേരിസ് ഇടവക പൊതുയോഗം പ്രതിഷേധം രേഖപ്പെടുത്തി. പള്ളി മൈതാനത്ത് നടത്തിയ പ്രതിഷേധയോഗം വികാരി റവ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. റവ. ഫാ. മാത്യു കാടൻകാവിൽ, പിതൃവേദി രൂപതാ പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട് എന്നിവർ സംസാരിച്ചു.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും N,A പല പ്രാവശ്യം ഇടപെടേണ്ട സാഹചര്യമുണ്ടായ മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ നിയമപാലകരുടെ കൂടുതലായുള്ള ശ്രദ്ധയുണ്ടാകണമെന്നും കൈക്കാരൻ ജോർജ് എ. ജെ. അയ്മനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments