Latest News
Loading...

പെരിങ്ങുളം ഹൈസ്കൂളിൽ 98 മത് വാർഷികാഘോഷവും അധ്യാപകരുടെ യാത്രയയപ്പും




1926 ഇൽ സ്ഥാപിതമായി, നാടിന്റെ വിദ്യാഭ്യാസവളർച്ചയിൽ നെടുംതൂണായ പെരിങ്ങുളം സെന്റ്. ആഗസ്റ്റിൻസ് ഹൈസ്കൂളിന്റെ തൊണ്ണൂറ്റി ഏട്ടാമത് വാർഷികാഘോഷവും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ അധ്യാപകർ ലിസ്മേരി സിസ്റ്ററിന്റെയും, ടെസ്സി സിസ്റ്ററിന്റെയും യാത്രയയപ്പ് സമ്മേളനവും നടന്നു. രാവിലെ 10 മണിക്ക് മാസ് ഡ്രില്ലോട് കൂടി ആരംഭിച്ച സമ്മേളനത്തിനു സ്കൂൾ PTA  പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.




സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ച സമ്മേളനം പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ബെർകുമാൻസ് കുന്നുംപുറം  ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് അത്യാലിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. K. K കുഞ്ഞുമോൻ,അഡ്വ.അക്ഷയ് ഹരി, വാർഡ് മെമ്പർ ശ്രീ. P. U വർക്കി, മെമ്പർമാരായ ശ്രീമതി മേരി തോമസ്, ശ്രീമതി രാജമ്മ ഗോപിനാഥ്‌, ശ്രീമതി സജി സിബി, ശ്രീമതി ആനിയമ്മ സണ്ണി, ശ്രീ. റോജി തോമസ്, ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, 



FCC പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജെസ്സി മരിയ, SABS പ്രൊവിൻഷ്യൽ സുപ്പീരിയർ DR.ടെസ്സി പള്ളിക്കാപറമ്പിൽ, MPTA പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, അധ്യാപകപ്രതിനിധി ശ്രീമതി റീന ഫ്രാൻസിസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി മരിയ റോസ് റെജി എന്നിവർ സമ്മേളനത്തിന് ആശംസകളർപ്പിച്ചു സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളായ 'ആരവം' , കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപക-അനധ്യാപകരുടെയും ഗാനമേള 'സിംഫണി', കുട്ടികളുടെ ഡാൻസ് അരങ്ങേറ്റം 'നൂപുര സന്ധ്യ' എന്നിങ്ങനെ വർണാഭമായ പരിപാടികൾ ആഘോഷത്തിന്റെ മാറ്റു വർധിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments