പാലാ നഗരസഭാ ബജറ്റ് അവതരണം നാടകീയമായി. തങ്ങളുടെ സീറ്റ് നഷ്ടപ്പെട്ടതിനെതിരെ നിലത്ത് കുത്തിയിരുന്ന് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. 3 വനിതാ അംഗങ്ങൾ ഹാളിൽ പായ വിരിച്ചാണ് നിലത്തിരുന്നത്. കഴിഞ്ഞ കൗൺസിൽ മുതൽ കേരള കോൺഗ്രസ് എം അംഗങ്ങൾ യുഡിഎഫ് അംഗങ്ങൾ ഇരുന്നിരുന്ന സീറ്റിലാണ് ഇരിക്കുന്നത്. അന്ന് തന്നെ യുഡിഎഫ് പ്രതിഷേധമറിയിക്കുകയും ഹാളിനുള്ളിൽ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുകയുമായിരുന്നു.
.ഇന്നും തങ്ങളുടെ സീറ്റ് നഷ്ടമായതോടെ കൈയിൽ കരുതയിരുന്ന പായ വിരിച്ച് യുഡിഎഫ് വനിതാ കൗൺസിലർമാർ നിലത്തിരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനിയും വി.സി പ്രിൻസുമടക്കം കസേരയിലിരുന്നു. ബജറ്റ് പ്രസംഗത്തിനായി ചെയർമാൻ എത്തിയതോടെ രണ്ട് ദിവസമായി തങ്ങൾ അനുഭവിക്കുന്ന കസേര ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചെയർമാനോട് ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിക്കാം എന്നും എല്ലാവരും കസേരയിൽ ഇരിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചെങ്കിലും കൗൺസിലർമാർ തയ്യാറായില്ല. പരിഹരിക്കുന്നതുവരെ തങ്ങൾ ഈ നിലപാട് തുടരും എന്നാണ് പ്രതിപക്ഷ കൗൺസിലർമാർ നിലപാട് സ്വീകരിച്ചത്.
അതേസമയം ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പാസാക്കാനായില്ല. ഇത് തുറന്ന് ചെയർമാനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. തുടർന്ന് വൈസ് ചെയർപേഴ്സൺ ലീന സണ്ണി ബജറ്റ് വായിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments