Latest News
Loading...

ലോക തണ്ണീർതട ദിനാചരണവും ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.




പാലാ സെൻ്റ് തോമസ് കോളേജിലെ സുവോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക തണ്ണീർതട ദിനം ആചരിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് എൻവയ്ൻമെൻ്റൽ സയൻസ്, ഡോ. സതീഷ് സെൻ്റർ ഫോർ റിമോട്ട് സെൻസിങ് കോഡിനേറ്റർ, ഡോ. എബിൻ വർഗ്ഗീസ് 'തണ്ണീർത്തട ജൈവ വൈവിധ്യവും സംരക്ഷണവും' എന്ന വിഷയത്തെ കുറിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി അവബോധന ക്ലാസ്സ് നൽകി.




സുവോളജി വിഭാഗം തലവൻ ഡോ. മാത്യു തോമസ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ക്ലാസ്സിൽ പാലാ സെൻ്റ് തോമസ് കോളേജിലെയും അൽഫോൻസാ കോളേജിലെയും സുവോളജി ബോട്ടണി ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു. സെൻ്റ് തോമസ് കോളജ് സുവോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജയേഷ് ആൻ്റണി സ്വാഗത പ്രസംഗവും പ്രിൻസിപ്പൽ റവറൻ്റ് പ്രൊഫ. ഡോ. ജെയിംസ് ജോൺ മുഖ്യപ്രഭാഷണവും നടത്തി. 



തുടർന്ന് സുവോളജി അസോസിയേഷൻ ട്രഷറർ ടോണിയോ ജിംസൺ ആശംസകളും, സുവോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. പ്രതീഷ് മാത്യൂ സമാപന നന്നി പ്രസംഗവും നടത്തി. തണ്ണീർത്തടങ്ങളുടെ ജൈവ വൈവിധ്യവും അവ നേരിടുന്ന ഭീഷണികകളെപ്പറ്റിയും, മീനച്ചിലാറിൻ്റെ തീരങ്ങളും, വേമ്പനാട് കായലിൻ്റെ തണ്ണീർത്തട സംരക്ഷണത്തിൻ്റെ അത്യാവശ്യകതെയെക്കുറിച്ചും ഡോ. എബിൻ വർഗ്ഗീസ് സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments