Latest News
Loading...

നഗരമധ്യത്തില്‍ കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ അടര്‍ന്നുവീണു



പാലാ നഗരമധ്യത്തില്‍ പാലാ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് റോഡില്‍ വീണു. 100 കണക്കിന് വാഹനങ്ങളും നിരവധി കാല്‍നട യാത്രക്കാരും കടന്നുപോകുന്ന റോഡിലാണ് ഒന്നരയോടെ സംഭവമുണ്ടായത്. മുന്‍സിപ്പല്‍ കോംപ്ലക്‌സ് കെട്ടിടം അവസാനിക്കുന്ന സ്റ്റേഡിയം ഭാഗത്താണ് കെട്ടിടഭാഗം അടര്‍ന്നുവീണത്. 



കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ റോഡിലേയ്ക്കാണ് പതിച്ചത്. ഈ സമയം വാഹനമോ കാല്‍നടയാത്രക്കാരോ ഇല്ലാത്ത് മൂലം വലിയ അപകടം ഒഴിവായി. ഈ ഭാഗത്തെ ചില കെട്ടിടഭാഗങ്ങള്‍ ഇനിയും അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ട്.


 




പൊതുജന സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയം ഉടന്‍ പരിശോധിക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments