പാലാ നഗരസഭയിൽ നിലവിൽ 2024..25 വർഷത്തിൽ 14.50 കോടി രൂപയുടെ വാർഷിക പദ്ധതി ജില്ല ആസൂത്രണ സമിതിയുടെ മുമ്പാകെ സമർപ്പിക്കുന്നതിലേക്കായി തയ്യാറാക്കിയിട്ടുള്ളതാണ്, പദ്ധതി തിരക്കിട്ട് സമർപ്പിക്കുന്നതിനുള്ള അവസാന മിനിക്കു പണിയിലാണ് നഗരസഭ ജീവനക്കാർ. എന്നാൽ ഇപ്പോൾ അറിയുന്നത് വാർഡ് ഫണ്ടിൽ തുല്യത നിലനിർത്തിയിട്ടില്ല എന്നതാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ വാർഡുകളിലും 16 ലക്ഷം രൂപ അനുവദിച്ചപ്പോൾ യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിൽ 14 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഇത് സംബന്ധിച്ച് അടിയന്തര നോട്ടീസ് നൽകുകയും മേലിൽ ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷവുമായി ആലോചിച്ച് ശേഷം മാത്രമേ നടപടി എടുക്കാവൂ എന്നതും ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതിനു വിരുദ്ധമായി നടപ്പ് സാമ്പത്തിക വർഷവും യുഡിഎഫ് കൗൺസലർമാരുടെ വാർഡുകളിൽ തുക വെട്ടിക്കുറയ്ക്കുന്ന നടപടികളുമായാണ് നഗരസഭ മുന്നോട്ടു പോകുന്നത് എന്നറിയുന്നു.
കൗൺസിലർമാരുമായി ആലോചന ഇല്ലാതെ എടുക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരം രൂപപ്പെടുമെന്നും ശ്രീ പ്രിൻസ് വി.സി.അറിയിച്ചു. നിയുക്ത ചെയർമാൻ ഷാജു.വി. തുരുത്തനെ പ്രസ്തുത കാര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments