Latest News
Loading...

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം: യുവാവ് മരിച്ചു




വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം മൂന്നിലവ്  കടപ്പുഴ കളയത്തിനാൽ വീട്ടിൽ  സുമേഷ് ജോർജ് (42) ആണ് മരിച്ചത്. ബഹ്റൈനിൽ നിന്നും കൊച്ചിയിലേയ്ക്ക് വരികയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.  

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര വർഷത്തിന് ശേഷം തിരികെ നാട്ടിലേക് വരുമ്പോളായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഭാര്യ : ലിൻസി സുമേഷ്, മക്കൾ : എയ്‌ഞ്ചൽ ടോം, എഞ്ചലോ ടോം. അച്ഛൻ :ജോർജ് തോമസ്, അമ്മ :അച്ഛമ്മ ജോർജ്




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments