Latest News
Loading...

ജീവിതത്തിൽ മാനസാന്തരത്തിൻ്റെ അനുഭവം യഥാർത്ഥമായി ഉണ്ടാകണം. - ശ്രീമതി രേണു മാമ്മൻ




ജീവിതത്തിൽ മാനസാന്തരത്തിൻ്റെ അനുഭവം യഥാർത്ഥമായി ഉണ്ടാകണം. - ശ്രീമതി രേണു മാമ്മൻ.  ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയാണ് ആരാധന; അതിനാൽ നമ്മുടെ ജീവിതത്തിൽ മാനസാന്തരത്തിൻ്റെ യഥാർത്ഥ അനുഭം ഉണ്ടാകണം. ക്രിസ്തുവിനൊപ്പം ക്രൂശിതനായ കള്ളൻ്റെപ്പോലെ യഥാർത്ഥ അനുതാപവും യഥാർത്ഥ വിശ്വാസവും നമ്മളിൽ ഉളവാക്കണമെന്നും 
ശ്രീമതി രേണു മാമ്മൻ ഓർമ്മിപ്പിച്ചു. ചാലമറ്റം എം.ഡി.സി.എം.എസ്. ഹൈസ്ക്കൂൾ മൈതാനത്തു നടക്കുന്ന സി എസ് ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കൺവൻഷനിൽ രാവിലെ 10 ന് നടത്തപ്പെട്ട വനിതകൾക്കായുള്ള യോഗത്തിൽ വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. മഹായിടവക സ്ത്രീജനസഖ്യം പ്രസിഡൻ്റ് ഡാർലി ഫ്രാൻസിസ് ആരാധനയ്ക്ക് നേതൃത്വം നൽകി.


 


2pmനും 6 pm നും നടത്തപ്പെട്ട യോഗങ്ങളിൽ ബെഞ്ചിൻ മോസ്സസ് വചന ശുശ്രൂഷ നിർവ്വഹിച്ചു.
ദൈവപ്രസദമുള്ള ജീവിതം നയിക്കുന്നവർക്ക് ദൈവീക സമാധാനമുണ്ട് അതിനാൽ
ദൈവം നൽകിയ ജീവിതത്തിൽ ദൈവപ്രസാദമുള്ള ആരാധനയെ ഗൗരവമായി പരിഗണിക്കണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.





ബിഷപ് ഡോ. കെ.ജി. ദാനിയേൽ അധ്യക്ഷനായിരുന്നു.

 വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി പി. വർഗ്ഗീസ് ജോർജ്, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രജിസ്ട്രാർ ടി. ജോയ് കുമാർ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകി.

(8-02- 2024 വ്യാഴം യോഗങ്ങൾക്ക് ഉപ്പുതറ മൂവാറ്റുപുഴ സഭാ ജില്ലകളും 
സഭാപ്രവർത്തകരും മിഷണറി മാരും നേതൃത്വം നൽകും. 

രാവിലെ 8 മണിക്ക് ബൈബിൾ ക്ലാസ്, 10Am യോഗത്തിൽ 2 PM 6 pm യോഗങ്ങളിൽ റവ. ഡോ. വിനോദ് സൈലസ് വചനശുശ്രൂഷ നിർവ്വഹിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments