Latest News
Loading...

മേലുകാവിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു



 മേലുകാവ് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരഭക വർഷം 2.0യുടെ ഭാഗമായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ബിജു സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. 2023 -25 വർഷത്തിൽ പുതിയ 30  യൂണിറ്റ് സംരംഭങ്ങളാണ് പഞ്ചായത്തിൽ ആരംഭിച്ചത്.


യോഗത്തിൽ വിവിധ ബാങ്ക് വായ്പ, സബ്സിഡി സ്‌കീമുകൾ, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിച്ചു. ഉദ്യം രജിസ്‌ട്രേഷൻ, വായ്പ, സബ്സിഡി എന്നിവയുടെ വിതരണവും നടത്തി. യോഗത്തിൽ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  കെ. ആർ. അനുരാഗ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിൻസി ടോമി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബമോൾ ജോസഫ്, ടി.ജെ. ബെഞ്ചമിൻ, ജോസ്‌കുട്ടി ജോസഫ്, ടെൻസി ബിജു, ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സജിന ഉമ്മർ എന്നിവർ പങ്കെടുത്തു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments