പ്രവിത്താനം - നിത്യജീവിതത്തിലെ നമ്മുടെ ശീലങ്ങൾ ജീവിത വിജയത്തിനുള്ള അവസരങ്ങൾ തേടുന്നതാകുമ്പോൾ അതിന് ഫലം ഉറപ്പാണെന്ന് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അഭിപ്രായപെട്ടു. കഴിഞ്ഞ ഒരു വർഷമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്നിരുന്ന ലൈഫ് സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ക്ലോസിങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ നടത്തിയ ലൈഫ് പ്രോഗ്രാം നമ്മുടെ ശീലങ്ങളെ ഗുണപരമായി മാറ്റുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ജീവിത വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ കരുത്തുള്ളവർ ആക്കുക, അതിനു സഹായകരമായി വിവിധ വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ച പ്രഗൽഭരുമായി കുട്ടികൾക്ക് സംവാദനത്തിന് അവസരം കൊടുക്കുക എന്നീ ഉദ്ദേശങ്ങളോടെ നടത്തിയ കോഴ്സിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഫിലിം പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി (പേഴ്സണാലിറ്റി ഡെവലപ്മെന്റ്), പ്രൊഫ.ടോമി ചെറിയാൻ(കരിയർ കൗൺസിലിംഗ് ), ഫാ. ജോസഫ് പുത്തൻപുരയിൽ (വാല്യൂസ് ആൻഡ് മോറാലിറ്റി), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ഡോണ SCV(സ്‌ട്രെസ് മാനേജ്മെന്റ്), വൈൽഡ് ലൈഫ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ.പിള്ള(എൻവിയോൺ മെന്റ് മാനേജ്മെന്റ് ), മനോരമ ന്യൂസ് റിപ്പോർട്ടർ അനീറ്റ സെബാസ്റ്റ്യൻ (മീഡിയ ലിറ്ററസി), നിഷ ജോസ് കെ. മാണി (വുമൺ എംപവർമെന്റ് ) എന്നിവർ ക്ലാസുകൾ നയിച്ചു. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജ് (ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്), പാലാ സെന്റ് തോമസ് കോളേജ് (ഓന്റർപ്രേനേഷിപ്), പാലാ അൽഫോൻസ കോളേജ് (ഹെൽത്തി ലൈഫ് സ്റ്റൈൽ), ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ്(എമർജൻസി പ്രിപ്പയർഡ്നെസ്സ്), എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും വിദഗ്ധ ക്ലാസുകൾ നടന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ, നിഷ ജോസ് കെ. മാണി, ജിനു ജെ.വല്ലനാട്ട്,അനു ജോർജ്, ഭദ്ര അനിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments