പാലാ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ അതേ വിജയം കേരളത്തിൽ എൽ.ഡി.എഫ് നേടുമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്, കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധിക്കുവാൻ പോലും യു.ഡി.എഫ് തയ്യാറാവുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര അവഗണനയും കർഷകദ്രോഹവും വിലക്കയററവും വർഗീയ സംഘർഷങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ജനങ്ങൾ ശക്തിയായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു
കരൂരിൽ കേരള കോൺ (എം) ലീഡേഴ്സ് മീറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കുഞ്ഞുമോൻ മാടപ്പാട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments