റബ്ബർ വിലസ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കുകയും സിന്തറ്റിക് ട്രാക്ക് നവീകരണം, അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് ടൂറിസം വികസന പദ്ധതികൾ, റോഡ് നവീകരണ പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിൽ തുക അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് എൽ.ഡി.എഫ് പാലാമണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി.
ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു' - ബെന്നി മൈലാടൂർ,നഗരസഭാ ചെയർമാൻ ഷാജു തുരുത്തൽ, വൈസ് ചെയർപേഴ്സൺ ലീന മ്പണ്ണി, ജോസ് ടോം, പി.എം.ജോസഫ്, ടോബിൻ' കെ.അലക്സ്, പെണ്ണമ്മ ജോസഫ്, പീറ്റർ പന്തലാനി, വി.എൽ. സെബാസ്ത്യൻ, തോമസ് കാപ്പൻ, പി.കെ.ഷാജകുമാർ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബേബി ഉഴുത്തു വാൽ, ഷാജി കടമല,രാജേഷ് വാളിപ്ലാക്കൽ, റാണി ജോസ്, ജോസുകുട്ടി പൂവേലി, സാജോ പൂവത്താനി ,ടോബി തൈപ്പറമ്പിൽ, തോമസ് കുട്ടി വരിക്കയിൽ, ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, ബിജു പാലൂപവൻ, കെ.എസ്.രമേശ് ബാബു. ബെന്നി തെരുവത്ത്, ബൈജു കൊല്ലം പറമ്പിൽ, ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments