കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 വ്യാഴം 3.00.PMന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്‌യു സെൻറ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി.
കെ. എസ്. യൂ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ അധ്യക്ഷത വഹിച്ച യോഗം കെ.എസ്.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്,കെ.എസ്.യു.ജില്ലാ സെക്രട്ടറിമാരായ അലക്സ് മാത്യു, അമൽ ജോസ്, കെ. എസ്. യൂ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാരിക് നിഷാദ്, യൂണിറ്റ് ഭാരവാഹികളായ കൃഷ്ണജിത്ത് ജിനിൽ, ടിബിൻ മാത്യു, ആൽബട്ട് ടോം ജോഷി, ജോർജുകുട്ടി, ജെറി, പാർവതി, സ്വാദിക, ടോംസൺ, സ്വാൻ എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments