Latest News
Loading...

വാദിയെ പോലീസ് പ്രതിയാക്കിയതായി പരാതി




ക്രെയിനിൽ നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് വന്ന് ഇടിച്ച സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്ററെ പോലീസ് പ്രതിയാക്കിയതായി ആരോപണം. മേലുകാവ് പോലീസിനെതിരെയാണ് ക്രെയിൻ ഉടമയും ഓപ്പറേറ്ററും രംഗത്തെത്തിയത്. അപകടത്തെ തുടർന്ന് സ്റ്റേഷന് മുൻവശത്ത് എത്തിച്ച് പാർക്ക് ചെയ്ത‌ ബസിൽ ടാക്‌സി കാർ ഇടിച്ച് കയറി അപകടവും ഉണ്ടായിരുന്നു. 


കഴിഞ്ഞ ജനുവരി 19നാണ് ബസ് ക്രയിനിൽ ഇടിച്ച് അപകടം സംഭവിച്ചത്. തടി കയറ്റി തിരികെ വരുംവഴി മേലുകാവ് കാഞ്ഞിരംകവല ഭാഗത്ത് വച്ച് എതിർദിശയിൽ കെഎസ്ആർടിസി ബസ് അമിതവേഗതയിൽ എത്തുകയായി
രുന്നുവെന്ന് പരാതിക്കാർ പറയുന്നു. ക്രെയിൻ വശത്തേയ്ക്ക് ഒതുക്കിയെങ്കിലും 2 കാറുകളെ മറികടന്ന എത്തിയ ബസ് ക്രെയിനിൽ ഇടിച്ച് കയറി. തലയ്ക്കും കാലിനും പരിക്കേറ്റ ക്രെയിൻ ഓപ്പറേറ്റർ ഇപ്പോഴും ചികിത്സയിലാണ്. സംഭവസമയം ദൃക്‌സാക്ഷികളായി പത്തോളം പേർ സ്ഥലത്തുണ്ടായിരുന്നു.




പിന്നീട് അക്ഷയ സെന്ററിൽ നിന്നും എഫ്ഐആർ പകർപ്പ് എടുത്തപ്പോഴാണ് തങ്ങൾ പ്രതിസ്ഥാനത്ത് വന്നതായി അറിയുന്നതെന്ന് ഓപ്പറേറ്റർ മനോജ്, ഉടമസഥൻ വിപിൻ ശശി എന്നിവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന 2 പേരു
ടെ മൊഴി പോലീസ് എടുത്തെങ്കിലും എഫ്‌ഐആറിൽ മറ്റ് രണ്ട് പേരുകളാണ് ഉള്ളത്. പോലീസ് നടപടിക്കെതിരെ ഇവർ കോട്ടയം ജില്ലാ പോലീസിനും പരാതി നല്കിയിട്ടുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments