അമ്മയും രണ്ട് മക്കളും ഒരുമിച്ചു കഥകളി അരങ്ങേറ്റം കുറിച്ചു.. പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയിൽ ആണ് തിരുവനന്തപുരം പാലിയേറ്റിവ് കെയറിലെ ഡോക്ടർ ശ്രീദേവി വാര്യരും മക്കളായ ഗൗദം വർമ്മയും, ഗംഗ വർമ്മയും പുറപ്പാട് അരങ്ങേറിയത്. മൂന്ന് വർഷം മുൻപ് കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി യുടെ ശിക്ഷണത്തിൽ കുട്ടികളുടെ ഒപ്പം കഥകളി പരിശീലനം ആരംഭിച്ച ശ്രീദേവി വാര്യരും മക്കളും ഇപ്പോൾ നെല്ലിയോട് വിഷ്ണു നമ്പൂതിരി യുടെ ശിക്ഷണത്തിൽ അഭ്യസിക്കുന്നത്.
ഗൗതം വർമ്മ ആറാം ക്ലാസ്സിലും, ഗംഗ വർമ്മ നാലാം ക്ലാസ്സിലും പഠിക്കുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന ആഗ്രഹം ആണ് ശ്രീദേവി മക്കൾക്കൊപ്പം അരങ്ങേറിയത്. അമ്മയോടൊപ്പം അരങ്ങേറിയ ആവേശത്തിലാണ് ഗൗതമും, ഗംഗയും. പൂഞ്ഞാർ കോയിക്കൽ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ശ്യാമളാദേവി തമ്പുരാട്ടിയുടെയും, ഡോ. ആർ പി രാജാ യുടെയും മകൻ ഡോ. രവിപ്രസാദ് വർമ്മയുടെ ഭാര്യയാണ് ഡോ. ശ്രീദേവി വാര്യർ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments