ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന കടനാട് ചെക്കു ഡാമിൽ ചാക്കിൽ കെട്ടി മാലിന്യംതള്ളി. കടനാട് പള്ളിയുടെ മുൻവശം പാലത്തിൽ നിന്നുമാണ് കഴിഞ്ഞ രാത്രി മാലിന്യങ്ങൾ ചെക്കു ഡാമിലേക്ക് തള്ളിയിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രൂരമായ നടപടി.
കേരളത്തിലെ മേജർ ഇറിഗേഷൻ്റെ കീഴിൽ ആദ്യത്തെ ചെക്കു ഡാമാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതിയായ കൈതക്കൽ - പൂത ക്കുഴി കുടിവെള്ള പദ്ധതിയ്ക്കായി വെള്ളം പമ്പുചെയ്യുന്നതും ഈ ചെക്കു ഡാമിൽ നിന്നാണ്.എഴു നൂറു കുടുംബങ്ങളിലായി മൂവായിരത്തോളം പേർ ഈ ചെക്കു ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളം മുട്ടിച്ച് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ അധികാരികൾക്ക് പരാതി നല്കിയതായി കുടിവെള്ള സൊസൈറ്റി പ്രസിഡൻ്റ് ജോണി അഴകൻ പറമ്പിൽ പറഞ്ഞു. വാർഡ് മെമ്പർ ഉഷ രാജു പോലീസിൽ പരാതി നല്കിയതിനെത്തുടർന്ന് മേലുകാവു പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments