പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി എന്ന നിലയിൽ 7 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം രാമപുരം സെൻ്റ്. അഗസ്റ്റ്യൻ സ് ഫൊറോനപ്പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന് പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ശ്രീ.മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സൗമ്യനും ശാന്തനും കരുണയുള്ള ഹൃദയത്തിനുടമയുമാണ് ബർക്കുമാൻസച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. 7 വർഷക്കാലം കൊണ്ട് പാലാ കോർപ്പറേറ്റിനെ കെ.സി.ബി.സി. യുടെ മികച്ച കോർപ്പറേറ്റ് ഏജൻസിക്കുള്ള അവാർഡ് നേടാൻ പ്രാപ്തമാക്കിയത് അച്ചൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. 156 സ്കൂളുകളുള്ള പാലാ കോർപ്പറേറ്റിലെ എല്ലാ ഹൈസ്ക്കൂളുകളിലും 2022-23 അക്കാദമിക വർഷം SSLC പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിപ്പിച്ചതിൻ്റെ തിളക്കവുമായാണ് ബർക്കുമാൻസച്ചൻ പടിയിറങ്ങുന്നത്. പാലാ രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജോസഫ് മലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
സെൻ്റ്.തോമസ് സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിൽ, നിയുക്ത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ പ്രിൻസിപ്പൽ റെജിമോൻ കെ. മാത്യു, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോൺ കണ്ണന്താനം, SMC ജനറൽ സിസ്റ്റർ. സ്നേഹ SMC, ശ്രീ.ഷിബു തെക്കേ മറ്റം, ശ്രീമതി. രഞ്ജു മരിയ സെബാസ്റ്റ്യൻ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ്. ശ്രീ. ആമോദ് മാത്യു, പ്രീമിയർ സ്കൂൾ ചെയർമാൻ ശ്രീ.സാബു മാത്യു, KCSL പ്രസിഡൻ്റ്. ശ്രീ. ജിജോ മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ബർക്കുമാൻസ് കുന്നുംപുറം മറുപടി പ്രസംഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ പൂർണ്ണ പിന്തുണയുമായി ഒപ്പംനിന്ന അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും, ബഹുമാനപ്പെട്ട വികാരി ജനറൽ മാർക്കും , സഹവൈദികർക്കും എല്ലാ അദ്ധ്യാപകാനദ്ധ്യാപകർക്കും നന്ദി പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments