Latest News
Loading...

മുസ്‌ലിം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഇനി പുതിയ കളിസ്ഥലം.




ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കളിസ്ഥലം ഒളിമ്പ്യൻ മേഴ്സികുട്ടൻ വിദ്യാർത്ഥിനികൾക്ക് സമർപ്പിച്ചു. എം. ഇ. റ്റി ട്രസ്റ്റ് സ്കൂളിനായി വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച പുതിയ ഗ്രൗണ്ടിലൂടെ പെൺകുട്ടികൾക്ക് ഇനി കായിക മേഖലയിൽ കൂടുതൽ തിളക്കമാർന്ന പ്രകടനവും വിജയങ്ങളും കരസ്ഥമാക്കാൻ സാധിക്കും. 



സ്കൂളിൻ്റെ പഴയ ഗ്രൗണ്ടിൽ നിന്നും നഗരസഭാധ്യക്ഷസുഹുറാ അബ്ദുൽ ഖാദർ തെളിച്ച് സ്കൂളിലെ കായിക താരങ്ങളെ ഏൽപ്പിച്ച ദീപശിഖ പുതിയ കളിസ്ഥലത്തിന് വലം വച്ച ശേഷം ഒളിമ്പ്യൻ മേഴ്സികുട്ടനെ ഏൽപ്പിക്കുകയും ശേഷം അവർ പുതിയ കളിസ്ഥലത്ത് സ്ഥാപിച്ച മൺ ചട്ടിയിലേയ്ക്ക് പകരുകയും ചെയ്തു കൊണ്ടാണ് കളിസ്ഥല സമർപ്പണം നിർവ്വഹിച്ചത്. പരിപാടിയിൽ സ്കൂൾ മാനേജർ പ്രൊഫ. എം.കെ ഫരീദ് അധ്യക്ഷത വഹിച്ചു. 




പ്രിൻസിപ്പാൾ ഫൗസിയാ ബീവി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലീംഎജൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി കൊച്ചുമുഹമ്മദ് പൊന്തനാൽ ട്രെഷറർ എം.എസ് കൊച്ചുമുഹമ്മദ്, പി.ടി.എ പ്രസിഡൻറ് തസ്നീം കെ മുഹമ്മദ്, നഗരസഭാ കൗൺസിലർമാരായ, പി എം അബ്ദുൽ ഖാദർ റിസ്‌വാന സവാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലീന .എം.പി സ്വാഗതവും, കായികാധ്യാപിക ഷെമീന നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments